കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്നപുത്തൻവിള തെക്കതിൽ രാജേശ്വരിയുടെ വീട്
ശാസ്താംകോട്ട: ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. ശൂരനാട് തെക്ക് ആയിക്കുന്നം പുത്തൻവിള തെക്കതിൽ രാജേശ്വരിയമ്മയുടെ വീടാണ് തകർന്നത്.വ്യാഴാഴ്ച പുലർച്ചെ12.30- ഓടെയായിരുന്നു സംഭവം.ഷീറ്റും ഓടും മേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.