
കൊല്ലം: ജില്ലയിൽ ഇന്നലെ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും പുറമേ സമ്പർക്കത്തിലൂടെ 27 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുക്കുന്നു. 53 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 686 ആയി.
സ്ഥിരീകരിച്ചവർ
വിദേശം
1. യു.എ.ഇയിൽ നിന്നെത്തിയ തൊടിയൂർ മുഴങ്ങോടി സ്വദേശി(36)
2. യു.എ.ഇയിൽ നിന്നെത്തിയ പന്മന മുല്ലക്കേരി സ്വദേശി (58)
3. സൗദിയിൽ നിന്നെത്തിയ പന്മന മുല്ലക്കേരി സ്വദേശി(29)
4. സൗദിയിൽ നിന്നെത്തിയ ഇരവിപുരം സെന്റ് ജോസഫ് നഗർ സ്വദേശി(41)
5. ഖത്തറിൽ നിന്നെത്തിയ ചവറ കുരിശുംമൂട് സ്വദേശി(23)
അന്യസംസ്ഥാനം
6. നാഗാലാൻഡിൽ നിന്നെത്തിയ കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(35)
7. രാജസ്ഥാനിൽ നിന്നെത്തിയ പന്മന ചോല സ്വദേശി(18)
സമ്പർക്കം
8. തേവലക്കര സ്വദേശി (75)
9. നീണ്ടക്കര പുത്തൻതുറ സ്വദേശി(84)
10. നീണ്ടക്കര പുത്തൻതുറ സ്വദേശി(10)
11. ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി(45)
12. തഴവ മണപ്പള്ളി സ്വദേശി (66)
13. കുളക്കട മലപ്പാറ സ്വദേശി(40)
14. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(45)
15. ഏരൂർ പത്തടി സ്വദേശി(49)
16. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(83)
17. കരവാളൂർ തൊളിക്കോട് സ്വദേശി(40)
18. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശി(20)
19. തേവലക്കര അരിനല്ലൂർ സ്വദേശിനി(23)
20. നീണ്ടക്കര പുത്തൻതുറ സ്വദേശിനി(3)
21. നീണ്ടക്കര പുത്തൻതുറ സ്വദേശി(38)
22. കൊറ്റങ്കര സ്വദേശിനി(32)
23. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(27)
24. കുളത്തൂപ്പുഴ സാം നഗർ സ്വദേശി(65)
25. തിരുവനന്തപുരം ചീറയിൻകീഴ് പാലംകുന്ന് സ്വദേശി(24)
26. ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(45)
27. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(34)
28. ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി(49)
29. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(35)
30. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(59)
31. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(40)
32. നീണ്ടകര പുത്തൻതുറ സ്വദേശിനി(76)
33. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(47)
34. തൃക്കോവിൽവട്ടം ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി (52)
35. ആരോഗ്യ പ്രവർത്തകയായ കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിനി(32)