കൊല്ലം: അറബിക്കടലിലെ പാരിസ്ഥിതിക സംതുലനാവസ്ഥയുടെ നശീകരണത്തിന് കാരണമാകുന്ന കൊച്ചി - കൊളംബോ കപ്പൽ പാത റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ കൊല്ലം തുറമുഖം ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. മത്സ്യം സുലഭമായി ലഭിക്കുന്ന കൊല്ലം പരപ്പിലൂടെയാണ് കപ്പൽപാത കടന്നുപോകുന്നത്. ഫിഷറീസ് മന്ത്രി നിക്ഷിപ്ത താത്പര്യങ്ങൾ ഒഴിവാക്കി മത്സ്യമേഖലയെ സംരക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജെയിംസ് മോറീസ്, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, കുമ്പളം സോളമൻ, ഇഗ്നേഷ്യസ്, രാജു വാടി, തോമസ് സഹായം, പ്രാക്കുളം പ്രകാശ്, സിനി രാജ്, ജയചന്ദ്രൻ പിള്ള, ക്രിസ്റ്റഫർ, സ്റ്റാൻലി, കൊട്ടറ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.