mayyanad
മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളമണൽ സ്കൂളിൽ സജ്ജീകരിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളമണൽ സ്കൂളിൽ സജ്ജീകരിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, മയ്യനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ യു. ഉമേഷ്, ലെസ്‌ലി ജോർജ്, മെമ്പർമാരായ എം. നാസറുദ്ദീൻ, സരിത, ലൈല, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, മെഡിക്കൽ ഓഫീസർ സലിലാ ദേവി, നോഡൽ ഓഫീസർ ബാലനാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, സുധീർ, വിജയകുമാർ എന്നിവർ സംസാരിച്ചു.