veed
വെളിച്ചിക്കാലയിൽ വീട് തകർന്നുവീണ നിലയിൽ

കൊട്ടിയം: വീശിയടിച്ച കാറ്റിലും മഴയിലും വീട് ഭാഗികമായി തകർന്നു. നെടുമ്പന പഞ്ചായത്തിലെ പത്താം വാർഡായ വെളിച്ചിക്കാല പ്ലാവിള വീട്ടിൽ കമലമ്മയുടെ വീടാണ് തകർന്നത്. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻദുരന്തം ഒഴിവായത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പുതുതായി നിർമ്മിച്ച അടുക്കളയുടെ ചിമ്മിനിയടക്കമാണ് തകർന്നത്. വീടിന്റെ മറ്റുഭാഗങ്ങൾ ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം നാലു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കമലമ്മയും കുടുംബവും തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അഭയം തേടി.