പരവൂർ: നെടുങ്ങോലം ആശുപത്രി കൊവിഡ് സെന്റർ മാത്രമാക്കി മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, പരവൂർ രമണൻ, എ. ഷുഹൈബ്, പരവൂർ സജീബ്, സത്യദേവൻ, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, സുധീർകുമാർ, ബി. അജിത്ത്, ഹക്കിം, ദീപക്ക്, സുലോചന ആന്റണി തുടങ്ങിയവർ സംസാരിച്ചു.