ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉട
ൻ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം :ഒരു വർഷം മുമ്പ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് തിരികെ വരുത്തി വിമാന താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.
അടൂർ കണ്ണംകോട് നാലു തുണ്ടിൽ വടക്കതിൽ ഷെബീറിനെ (40) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൊല്ലം കടപ്പാക്കട പോളച്ചിറ വയലിൽ പുത്തൻ വീട്ടിൽ മാഹിൻ (41) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മാഹിനെ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. 2019 മെയ് എട്ടിന് പുലർച്ചെ അഞ്ചിന് കൊട്ടാരക്കര ലോവർ കരിക്കകത്ത് വെച്ചാണ് ഷെബീറിനെ ആക്രമിച്ചത്. തിരുവനന്തപുരം എയർപോർട്ടിലേക്ക് ഷെബീർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാർ ഉപയോഗിച്ച് തടഞ്ഞ ശേഷം മുഖം മൂടി അണിഞ്ഞ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മാഹിൻ വിദേശത്തേക്ക് കടന്നിരുന്നു. കേസിലെ മറ്റെല്ലാ പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.