ഓച്ചിറ: തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എം.എൽ.എയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്‌റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കറുത്തേരി ജംഗ്ഷൻ, മുല്ലശേരി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം തഴവ ബിജു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ഗ്രാമ പഞ്ചായത്തംഗങ്ങളായ അമ്പിളികുട്ടൻ, മധു തുടങ്ങിയവർ സംസാരിച്ചു.