പുത്തൂർ :അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ.കാരിക്കൽ രേവതി ഭവനത്തിൽ സിനു എന്ന അനൂപാ(39)ണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. കാരിക്കൽ,ചെറുപൊയ്ക ഭാഗത്ത്‌ അനധികൃത മദ്യവിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കച്ചവടം നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും മദ്യവും പിടിച്ചെടുത്തു. റെയ്‌ഡിൽ പുത്തൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച് .ഒ അരുൺ, എസ്.ഐ ബാലകുഷ്ണപിള്ള, എ.എസ്.ഐ രാജീവൻ, എസ്.സി .പി.ഒ ഗോപൻ,സി.പി.ഒ അനീഷ് എന്നിവർ നേതൃത്വം നൽകി.