കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ജി. വിദ്യാസാഗർ, സംസ്ഥാന സമിതി അംഗം രാജേഷ്, മണ്ഡലം ചെയർമാൻ മഹേശ്വരൻ, ആദിച്ചനല്ലൂർ റൂറൽ സഹകരണ സംഘം പ്രസിഡന്റ് തോട്ടത്തിൽ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ റംല ബഷീർ, സുനിത തുടങ്ങിയവർ പങ്കെടുത്തു.