house-1
പടം

വെളിയം: മാലയിൽ ഐ.എച്ച്.ഡി.പി പട്ടികജാതി കോളനിയിൽ കഴിഞ്ഞദിവസത്തെ മഴയിൽ മണ്ണിടിച്ചിലുണ്ടായി. സർക്കാർ വക ഭൂമിയുടെ സംരക്ഷണ ഭിത്തി തകർന്ന് സിനിഭവനിൽ അനിൽകുമാറിന്റെ വീടിനു മുകളിലേക്ക് പാറയും മണ്ണും വന്നു വീണു. വീടിനു ഭാഗീകമായി നാശം സംഭവിച്ചു. ഈ സമയം വീട്ടിൽ അനിൽകുമാറും ഭാര്യ സുധ, മക്കൾ സിനി ,സിമി ,സിജി ,എന്നിവരുമുണ്ടായിരുന്നു . ഇതിൽ മകൾ സിനി 7മാസം ഗർഭിണിയാണ്. ചെങ്കുത്തായി കിടക്കുന്ന ഈ പ്രേദേശത്തു നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഒരു ഭീഷണിയായി നിലനിൽക്കുന്ന ഈ പ്രദേശത്ത് ഒരു വൻ ദുരന്തം ഉണ്ടാവാതിരിക്കണമെങ്കിൽ ഉറപ്പുള്ള സംരക്ഷണ ഭിത്തികൾ നിർമ്മിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് പ്രദേശത്തെ ജനപ്രതിനിധികളായ വാർഡ് മെമ്പർ ലതാരാജനും ബ്ലോക്ക്‌ മെമ്പർ ബി. മധുവും ആവശ്യപ്പെട്ടു.