photo
രാമസിംഹന്റെ ഛായച്ചിത്രത്തിന് മുന്നിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു പുഷ്പാർച്ചന നടത്തുന്നു

കരുനാഗപ്പള്ളി: മലപ്പുറം കലാപത്തിൽ രക്തസാക്ഷിത്വം വരിച്ച രാമസിംഹന്റെ സ്മരണയ്ക്ക് മുന്നിൽ ഹിന്ദു ഐക്യവേദി അദരാഞ്ജലികൾ അർപ്പിച്ചു. ബലിദാനദിനത്തിൽ കരുനാഗപ്പള്ളി ആർ.എസ്.എസ് കാര്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു പുഷ്പാർച്ചന നടത്തി. ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി ഡോ. രഘു, ജില്ലാ പ്രചാരക് എൻ.വി. ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ മുരളി, എൻ.ടി.യു സബ് ജില്ലാ സെക്രട്ടറി പ്രദീപ്, ബാബുരാജ്, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.