കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ വിതരണോദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് എച്ച്. സലീം അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് എ.കെ.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആരിഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഐ.ആർ. അശോക് കൂമാർ, അറുന്നൂറ്റിമംഗലം കൗൺസിലർ പ്രസന്നൻ, വൈ. സാമുവൽകുട്ടി, കലയനാട് ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മദനൻപിള്ള, സി.പി.എം ലോക്കൽ സെക്രട്ടറി സി. ബാബു, സി.പി.ഐ ലോക്കൽ സെക്രട്ടറി നൗഫൽ, കിളികൊല്ലൂർ എസ്.ഐമാരായ ശ്യാം, നാസർ തുടങ്ങിയവർ പങ്കെടുത്തു.