
ചാത്തന്നൂർ: നെടുങ്ങോലം കച്ചേരി വിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷ് (24) ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. ഒരു വർഷമായി ഷാർജ മുവൈലയിൽ ഗ്രേഡിക്ക് ഡിസൈനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികായായിരുന്നു. ചിറക്കര ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഓമന സുരേന്ദ്രനാണ് മാതാവ്. സഹോദരങ്ങൾ: അഞ്ജലി, അശ്വതി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഷാർജ പൊലീസ് അന്വേഷണം നടത്തിവരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.