maranam

കൊല്ലം: കഴിഞ്ഞമാസം 29ന് മരിച്ച ഉമയനല്ലൂർ പൊന്നിമൂട് സ്വദേശിക്ക് (60) ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് മരണം എട്ടായി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാൾ വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 29ന് മരിച്ചു. മരണശേഷം നടത്തിയ സാമ്പിൾ പരിശോധനയുടെ ഫലം ഇന്നലെ പുറത്ത് വന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.