കൊല്ലം: അസുഖബാധിതനായി കാൽ മുറിക്കേണ്ടി വന്നയാൾക്ക് കോൺഗ്രസ് നീരവിൽ ബൂത്ത് പ്രസിഡന്റും നടരാജാ എക്സിക്യൂട്ടീവ് അംഗവുമായ ജോൺ ബ്രിട്ടോ മോറിസിന്റെ മകൾ ബിൻസി അൻസിൽ ട്രൈസൈക്കിൾ വാങ്ങി നൽകി. നീരാവിൽ സ്വദേശിയായ ശിവൻകുട്ടിക്കാണ് സൈക്കിൾ നൽകിയത്.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ശിവൻകുട്ടിക്ക് സൈക്കിൾ കൈമാറി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സായി ഭാസ്കർ, കൗൺസിലർ അനിൽ കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കൊച്ചുകുട്ടൻ പിള്ള, മഹിളാ കോൺഗ്രസ് നേതാവ് സുനിത കുമാരി, ഷാജി മോഹൻ, പ്രേംനാഥ് തുടങ്ങിയവർ പങ്കെടുത്തു.