പരവൂർ: പരവൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. കുറുമണ്ടൽ ബിയിൽ സെന്റ് ജൂഡ് നഗറിൽ വിമൽ ഹൗസിൽ വിജയന്റെ പുരയിടത്തിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
ഇന്നലെ ഉച്ചയ്ക്ക് മുതൽ കിണറിൽ നിന്ന് അസ്വഭാവികമായി ശബ്ദം കേൾക്കുന്നുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. എങ്കിലും ഇവർ കിണറ്റിൽ നിന്ന് വെള്ളം കോരി ഉപയോഗിച്ചിരുന്നു. വൈകിട്ട് ഏഴ് മണിയോടെ ഭയാനകമായ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു.