yputh-congress
കൊല്ലം നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയ വിവാദത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തി കൈയേറ്റം തടയാനുള്ള നടപടി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. നഗരസഭാ ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.എസ്. ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഹർഷാദ്, സിദ്ദിഖ്, അജു, സച്ചു എന്നിവർ നേതൃത്വം നൽകി.