പുത്തൂർ : പൊരീക്കൽ ഭാഗത്ത് വീടിന് നേരെ ആക്രമണം.ഇടവട്ടം ശ്രീലക്ഷ്മിയിൽ ബാഹുലേയൻ പിള്ളയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ജനാല ചില്ലുകൾ അടിച്ചു തകർത്തു. വീട്ടുമുറ്റത്ത് കിടന്ന കസേരകളും എറിഞ്ഞുതകർത്തതായി പരാതിയിൽ പറയുന്നു. എഴുകോൺ പൊലീസ് കേസെടുത്തു.