navas
ഫോട്ടോ: ശാസ്താംകോട്ടയിൽ തെരുവ് നായക്കളുടെ അക്രമത്തിൽ പരിക്കേറ്റ കുരങ്ങന് വെറ്റിനറി സർജൻ ചികിത്സ നൽകുന്നു.

ശാസ്താംകോട്ട: ചന്ത കുരങ്ങ് വിഭാഗത്തിൽപ്പെട്ട കുരങ്ങനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ശാസ്താംകോട്ട ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വച്ചാണ് നായ്ക്കൾ കൂട്ടത്തോടെ കുരങ്ങനെ ആക്രമിച്ചത്. മറ്റ് കുരങ്ങുകൾ ഇത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ വക്കീൽ ഓഫീസുകളിലെ ജീവനക്കാരെത്തി കുരങ്ങനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ ശാസ്താംകോട്ട മൃഗാശുപത്രിയിലെ വെറ്ററിനറി സർജനെ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഏറെ വൈകാതെ കുരങ്ങൾ ചത്തു. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നി ഫോറസ്റ്റ് ഓഫീസിൽ നിന്ന് വനപാലകരെത്തി കുരങ്ങന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി കോന്നിയിലേക്ക് കൊണ്ടുപോയി. ശാസ്താംകോട്ട മേഖലയിൽ തെരുവു നായകളുടെ ശല്യം രൂക്ഷമാണ്.