bjp
കൊല്ലം നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയ വിവാദത്തിൽ ബി.ജെ.പി ഭാരവാഹികൾ അഡിഷണൽ സെക്രട്ടറിയെ ഉപരോധിക്കുന്നു

കൊല്ലം: നഗരസഭാ യോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നഗരസഭ അഡീഷണൽ സെക്രട്ടറിയെ ഉപരോധിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സാംരാജ്, ജനറൽ സെക്രട്ടറി ദേവദാസ്, ട്രഷറർ കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.