കൊല്ലം: പ്ലസ് ടു പരീക്ഷയിൽ 929 മാർക്ക് നേടി വിജയിച്ച പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ ജീവനക്കാരി കുമാരിയുടെ മകളുമായ രേഷ്മാ വർഗീസിനെ സ്നേഹാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്നേഹാശ്രമം നിർവാഹക സമിതി അംഗങ്ങളുടെ ആഭിമുഖ്യത്തിൽ 10,001 രൂപ കാഷ് അവാർഡും ഗാന്ധിഭവന്റെ ഉപഹാരവും ചെയർമാൻ ബി. പ്രേമാനന്ദ് വിദ്യാർത്ഥിനിക്ക് കൈമാറി. വിദ്യാർത്ഥിനിയുടെ ഉന്നതപഠനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.