ഓച്ചിറ: ക്ളാപ്പന എസ്. വി. എച്ച് .എസ്. എസിൽ കെ. എസ്. ടി. എ നേതൃത്വത്തിൽ പ്ളസ് വൺ ഏകജാലക സഹായക കേന്ദ്രം തുടങ്ങി. കെ. എസ്. ടി. എ സബ് ജില്ലാ പ്രസിഡന്റ് എൽ. കെ ദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ എൽ. എസ് ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ. രാജീവ്, പ്രിൻസിപ്പൽ എസ്. ഷീജ, പി.ടി.എ പ്രസിഡന്റ് കെ. നമിഷാദ്, എം. എസ് അനൂപ്, ആനന്ദ്. എൻ. സത്യശീലൻ, പി. ആർ ഷീബ, സിന്ധു ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു