കുന്നത്തൂർ : മലനട - കുറ്റിയ്ക്കൽ റോഡിൽ ഇടയ്ക്കാട് താഴത്ത്മുക്ക് ഭാഗത്ത് പതിവായി അറവ് മാലിന്യം തള്ളുന്നതായി പരാതി.കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ചാക്കുകളിൽ കുത്തി നിറച്ച് വാഹനത്തിലെത്തിച്ചാണ് വേസ്റ്റ് തള്ളിയതെന്ന് കരുതുന്നു.ആളൊഴിഞ്ഞ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കോഴി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം തള്ളുന്നത്. മഴക്കാലത്ത് കോഴി വേസ്റ്റ് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.