photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയലേക്കള്ള പി.പി.ഇ കിറ്റുകൾ എ.എം. ആരിഫ് എം.പി യിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ: തോമസ് അൽഫോൻസ് ഏറ്റു വാങ്ങുന്നു.

കരുനാഗപ്പള്ളി : താലൂക്കാശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളുള്ള അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ നൽകുമെന്ന് അഡ്വ: എ .എം .ആരിഫ് എം. പി പറഞ്ഞു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കായി സമാഹരിച്ച പി .പി .ഇ കിറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.14 ലക്ഷം രൂപ വിലയുള്ള സ്കാനിംഗ് മെഷീൻ എം .പി ഫണ്ടിൽ നിന്നും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പി. പി.ഇ .കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ: തോമസ് അൽഫോൻസും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിക്കുള്ള കിറ്റുകൾ സെക്രട്ടറി കോട്ടയിൽ രാജുവും ഏറ്റുവാങ്ങി. 100 പി .പി .ഇ കിറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്.കാപ്പക്സ് ചെയർമാൻ പി. ആർ .വസന്തൻ, ആർ.എം.ഒ , ഡോ.അനൂപ് കൃഷ്ണൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബൈദാ കുഞ്ഞുമോൻ, പി. ശിവരാജൻ, മുൻ ചെയർപേഴ്സൺ എം ശോഭന, സി .പി . എം ഏരിയാ കമ്മിറ്രി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ, സി .പി .ഐ മണ്ഡലം സെക്രട്ടറി ജെ .ജയകൃഷ്ണപിള്ള, ബി .സജീവൻ, കെ .എസ്. ഷറഫുദ്ദീൻ മുസലിയാർ, ജി .സുനിൽ തുടങ്ങിയവർ പങ്കെടുത്തു. .