mara
കൊല്ലം -തിരുമംഗലം ദേശിയ പാതയോരത്തെ ഇടമൺ തണ്ണിവളവിൽ കൂറ്റൻ മരം കടപുഴകി വീടുകളുടെ മുകളിൽ വീണ് നിലയിൽ..

പുനലൂർ: കാല വർഷം ആരംഭിച്ചത്തോടെ കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കൂറ്റൻ വൃക്ഷങ്ങൾ താമസക്കാർക്കും ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾക്കും അപകട ഭീക്ഷണിയായി മാറുന്നു. പുനലൂർ മുതൽ-കോട്ടവാസൽ വരെയുളള ദേശിയ പാതയോരത്ത്കാലപ്പഴക്കത്തെ തുടർന്ന് ചുവടുകൾ ദ്രവിച്ച 200ഓളം കൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.

മരങ്ങൾ കടപുഴകി, രണ്ടുവീടുകളുടെ മേൽക്കൂര തകർന്നു

ദേശിയ പാതയോരത്തെ ഇടമൺ തണ്ണിവളവിൽ നിന്ന കൂറ്റൻ മരം ഇന്നലെ രാവിലെ10ന് പെയ്ത കനത്ത മഴയിൽ കടപുഴകി വീണ് സമീപത്തെ കുഴിയിൽ സ്ഥിതി ചെയ്തിരുന്ന രണ്ട് വീടുകളുടെ മുകളിൽ വീണ് മേൽക്കൂര തകർന്നു.തണ്ണിവളവ് സ്വദേശികളായ മോഹനൻ,ദാനിയേൽ എന്നിവരുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. സംഭവ സമയത്ത് ദാനിയേലിൻെറ വീട്ടിൽ ആളില്ലായിരുന്നു. മരം വീഴുന്ന ശബ്ദം കേട്ട് മോഹനനും കുടുംബവും വീട്ടിനുളളിൽ നിന്നും ഓടി രക്ഷപ്പെട്ടത് കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടമൊഴിവായിട്ടില്ല

ദേശിയ പാതയോരവും തകർത്ത് കൊണ്ടാണ് മരം കടപുഴകി വീണത്. ഇതിന് സമീപത്ത് അഞ്ച് മരങ്ങൾ അപകടാവസ്ഥയിലുണ്ട്. ഈ കൂറ്റൻ മരങ്ങൾ മുറിച്ച് നീക്കാൻ കഴിഞ്ഞ വർഷം പുനലൂരിൽ ചേർന്ന് താലൂക്ക് വികസന സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു ഇടപെട്ടു പാതയോരത്തെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കാൻ വനപാലകർക്ക് കർശന നിർദ്ദേശം നൽകി. ഇത് കണക്കിലെടുത്ത് ചുരുക്കം ചില മരങ്ങൾ മാത്രമാണ് മുറിച്ച് നീക്കിയത്.

മരങ്ങൾ വീഴുമോ എന്ന ഭയത്തിൽ

കാല വർഷം ആരംഭിച്ചതോടെ റോഡ് പുറമ്പോക്കിൽ താമസിക്കുന്നവർ സമീപത്ത് നിൽക്കുന്ന ദ്രവിച്ച വൃക്ഷങ്ങൾ കടപുഴകി വീഴുമോ എന്ന ഭീതിയോടെയാണ് ഓരോ ദിവസവും തളളി നീക്കുന്നത്. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയടിക്കുന്നത് കാരണം ദേശിയ പാതയോരത്ത് നിൽക്കുന്ന കാലപ്പഴക്കം ചെന്ന മരങ്ങൾ വീഴുമെന്ന ഭയത്തിയിലാണ് വാഹന യാത്രികരും. മൂന്ന് വർഷം മുമ്പ് ഉറുകുന്നിന് സമീപത്തെ അണ്ടൂർപച്ചയിലൂടെ ഇരുചക്ര വാഹനത്തിൽ കടന്ന് പോയ വിമുക്ത ഭടൻ ദേഹത്ത് മര ശിഖിരം ഒടിഞ്ഞു വീണ് മരിച്ചിരുന്നു.