cycling

ബ്രസീലിലെ മിന്യാസ് ഹെറിയാസ് പ്രദേശത്തെ സാന്ത റീത്ത ജയിലിലെ തടവറകൾക്കുള്ളിൽ കഴിയുന്നവർ വളരെ ഉത്സാഹത്തോടെ സൈക്കിൾ ചവിട്ടും, എന്തിനെന്നോ?​ വൈദ്യുതി ഉത്പാദിപ്പിക്കാൻ. പെഡൽ ചെയ്ത് വൈദ്യുതി ഉത്പാദിപ്പിച്ചതുകൊണ്ട് അവർക്കെന്തു ഗുണം എന്നല്ലേ? ശിക്ഷയിൽ ഇളവ് ലഭിക്കും. എട്ട് മണിക്കൂർ വീതം മൂന്ന് തവണ സൈക്കിൾ ചവിട്ടുമ്പോൾ ഒരു ദിവസത്തെ ഇളവാണ്‌ അവർക്ക് ലഭിക്കുന്നത്.

മുനിസിപ്പൽ പൊലീസ് നൽകിയ പഴയ സൈക്കിളുകൾ അവിടത്തെ എൻജിനീയർമാർ ബാറ്ററിയിൽ ഘടിപ്പിച്ചിട്ടുണ്ട്.ഇവർ ഇങ്ങനെ ചവുട്ടി ഉണ്ടാക്കിയ കറന്റ് എന്ത് ചെയുമെന്നല്ലേ? അതും രസകരമായ കാര്യമാണ്. തൊട്ടടുത്ത നഗരത്തിലെ മോഷണവും പിടിച്ചുപറിയും നടക്കാറുള്ള തെരുവിലെ വിളക്കുകൾ തെളിക്കാൻ ആണ് അധികൃതർ അത് ഉപയോഗിക്കുന്നത്. ബേക്കറിയിലെ സാധനങ്ങൾ മോഷ്ടിച്ചതിന് അഞ്ച് വർഷം ജയിൽ ശിക്ഷ ലഭിച്ച ഒരു പ്രതി രണ്ട് മാസം ഉത്സാഹത്തോടെ ചവിട്ടി നാല് കിലോയും കുറച്ചു. 20 ദിവസം ശിക്ഷാ ഇളവും നേടി. മറ്റു ചില ബ്രസീൽ ജയിലുകൾ പുസ്തകം വായിക്കുന്നതിനും, ക്ലാസുകൾ എടുത്ത് കൊടുക്കുന്നതിനും ഒക്കെ ശിക്ഷ ഇളവുകൾ നൽകാറുണ്ടായിരുന്നു.