photo
തെരുവുനായ്ക്കൾ കടിച്ചുകൊന്ന പശുക്കുട്ടി

കൊട്ടാരക്കര: നെടുവത്തൂരിൽ തെരുവ് നായ്ക്കൾ പശുക്കുട്ടിയെ കടിച്ചുകൊന്നു. നെടുവത്തൂർ ആനക്കോട്ടൂർ ചരുവിള തെക്കതിൽ വീട്ടിൽ വിജയകുമാറിന്റെ വീട്ടിൽ വളർത്തുന്ന രണ്ടുമാസം പ്രായമുള്ള പശുക്കുട്ടിയെയാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. രാവിലെ കുളിപ്പിച്ച് മുറ്റത്തേക്ക് അഴിച്ചുവിട്ടപ്പോഴാണ് തെരുവ് നായ്ക്കൾ പശുക്കുട്ടിയെ ആക്രമിച്ചത്.