കൊല്ലം: കേരളാ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ സാധനങ്ങൾ കൈമാറി. അസോ. ജില്ലാ പ്രസിഡന്റ് എം.കെ. നിസാർ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് സാധനങ്ങൾ കൈമാറി. അസോ. ജില്ലാ സെക്രട്ടറി പാത്തൂസ് നിസാം, ട്രഷറർ പി.പി. അമീർ ഹിറാ, എക്സിക്യൂട്ടീവ് അംഗം ഷിബു റാവുത്തർ, മിയ എന്നിവർ പങ്കെടുത്തു.