കൊട്ടാരക്കര: റോഡിൽ പത്രം വായിച്ചിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. കൊവിഡ് എന്ന സംശയത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെ മൃതദേഹം പരിശോധനയ്ക്കായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പെരുങ്കുളം പടിഞ്ഞാറ്റതിൽ വീട്ടിൽ ഭാസ്കരനാണ് (50) മരിച്ചത്. അങ്ങാടി മരുന്നുകൾ ശേഖരിച്ച് കൊട്ടാരക്കരയിലെ പച്ചമരുന്നുകടകളിൽ വില്പന നടത്തിയാണ് ജീവിച്ചിരുന്നത്. ഇന്നലെ രാവിലെ പെരുങ്കുളം ബാപ്പുജി വായനശാലയ്ക്ക് സമീപത്തെ സൊറവരമ്പിനോടു ചേർന്ന് പത്രം വായിച്ചുകൊണ്ടിരിക്കവേയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: സുധി, സൂര്യ.