polices
ഐ.ജി ഹർഷിത അട്ടല്ലൂരി പുന്തലത്താഴത്ത് സന്ദർശനം നടത്തിയപ്പോൾ

ഇരവിപുരം: കൊല്ലം കോർപ്പറേഷനിലെ കണ്ടെയ്ൻമെന്റ് സോണുകളിലൊന്നായ പുന്തലത്താഴം ഡിവിഷനിൽ ജില്ലയുടെ കൊവിഡ് കൺട്രോൾ ചുമതലയുള്ള ഐ.ജി ഹർഷിത അട്ടല്ലൂരി സന്ദർശനം നടത്തി. സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ, അസി. കമ്മിഷണർ പ്രദീപ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ നാസറുദ്ദീൻ, ഇരവിപുരം സി.ഐ വിനോദ് എന്നിവരും ഐ.ജിയോടൊപ്പമുണ്ടായിരുന്നു. ഇരവിപുരം സ്റ്റേഷനിൽ സന്ദർശനം നടത്തിയ ഐ.ജി കൊവിഡ് ക്രമീകരണങ്ങൾ വിലയിരുത്തി.