photo
കൗമുദി ഇംപാക്ട്

അഞ്ചൽ: ഗവ. ആശുപത്രിയിൽ സൂപ്രണ്ടായി ഡോ. സനൽകുമാർ ചുമതലയേറ്റു. സൂപ്രണ്ട് ഇല്ലാത്തിനാൽ നിലവിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നതായി കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി കെ. രാജു സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുന്ന കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഇവിടെ കൊവിഡ് പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ ജില്ലാ കളക്ടർക്കും ഡി.എം.ഒ.യ്ക്കും നി‌ർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. അഞ്ചൽ ഗവ. ആശുപത്രിയിൽ സൂപ്രണ്ടിനെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് പരാതികൾ മന്ത്രി കെ. രാജുവിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷിനും ലഭിച്ചിരുന്നു.