
കൊല്ലം: ഇന്നലെ ചെറിയ വെളിനല്ലൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചതോടെ ജില്ലയിൽ കൊവിഡ് മരണം ഒൻപതായി. കഴിഞ്ഞമാസം 25നാണ് ഇന്നലെ മരിച്ച അബ്ദുൾ സലാമിന് കൊവിഡ് സ്ഥിരീകരിച്ചത്. അബ്ദുൾ സലാമും ഭാര്യയും ഇതിന് മുൻപ് കൊവിഡ് വ്യാപകമായി പടർന്ന അഞ്ചൽ സന്ദർശിച്ചിരുന്നു. അവിടെ നിന്നാകാം രോഗം പടർന്നതെന്ന് കരുതുന്നു. ഭാര്യ റംലത്തിനും രോഗം പടർന്നെങ്കിലും ഭേദമായി. അന്തിമ സ്രവ പരിശോധനാ ഫലം പുറത്ത് വന്നാലേ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിക്കാനാകൂ. ഇത്തരത്തിൽ തൃക്കോവിൽവട്ടം സ്വദേശിയായ വയോധികന്റെ അന്തിമ പരിശോധനാ ഫലം കൂടി വരാനുണ്ട്.