കുന്നത്തൂർ : സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി നമ്പിത്തറ പുത്തൻവീട്ടിൽ ആർ. സോമനാഥൻ ഉണ്ണിത്താൻ (67) നിര്യാതനായി. അവിവാഹിതനാണ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. സാക്ഷരതാ പ്രവർത്തകൻ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.