kayal-1
പരവൂർ തീരദേശ റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞ നിലയിൽ

മയ്യനാട്: പരവൂർ തീരദേശ റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കായലിലേക്ക് മറിഞ്ഞു. സ്കൂട്ടർ യാത്രക്കാരനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. പരവൂർ ഭാഗത്ത് നിന്ന് സ്കൂട്ടറിൽ താന്നിയിലേക്ക് വരികയായിരുന്ന താന്നി സുനാമി ഫ്ലാറ്റിലെ താമസക്കാരനായ ആന്റണിയാണ് സ്കൂട്ടറുമായി കായലിലേക്ക് വീണത്.

ഇന്നലെ വൈകിട്ട് നാലരയോടെ മുക്കത്ത് പൊഴിമുറിഞ്ഞ ഭാഗത്തായിരുന്നു സംഭവം. ഇവിടെ റോഡ് തകർന്ന് പുല്ലുകൾ വളർന്നു കിടക്കുകയാണ്. പാറയിലും പുൽപ്പടർപ്പിലുമായി കുടുങ്ങിക്കിടന്ന ആന്റണിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. തകർന്ന് കിടക്കുന്ന റോഡരികിൽ പുല്ലുകൾ വളർന്നുനിൽക്കുന്നതിനാൽ താഴെയുള്ള കുഴിയും വെള്ളക്കെട്ടും ഇരുചക്രവാഹനയാത്രക്കാർക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്.