pic
ദേശീയ പാതയിലെ തെന്മല എം.എസ്.എല്ലിലെ പാതയോരത്ത് അടുക്കിയിരുന്ന മൺ ചാക്ക് മഴയത്ത്ഒലിച്ചു പോയ നിലയിൽ.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ അപകട മേഖലയായ തെന്മല എം.എസ്.എല്ലിൽ അടുക്കിയിരുന്ന മൺ ചാക്കുകൾ കനത്ത മഴയിൽ ഒലിച്ചു പോയി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് പാതയോരത്ത് അടുക്കിയിരുന്ന മൺ ചാക്ക് ഒലിച്ചു പോയത്. രണ്ട് വർഷം മുമ്പ് പെയ്ത കാലവർഷത്തിൽ തെന്മല എം.എസ്.എല്ലിലെ ഇടുങ്ങിയ പാതയോരം ഇടിഞ്ഞു താഴ്ന്നിരുന്നു. ഇത് കാരണം ഒരു മാസത്തോളം ഇത് വഴിയുള്ള ഗതാഗതം നിലച്ചിരുന്നു.തുടർന്ന് പാതയോരത്ത് മൺ ചാക്ക് അടുക്കി ബലപ്പെടുത്തിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.ഇപ്പോൾ ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി 200 അടി താഴ്ചയിലൂടെ ഒഴുകുന്ന കഴുതുരുട്ടി ആറ്റ് തീരത്ത് നിന്നും കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചതിനിടെയാണ് പാതയോരത്ത് അടുക്കിയിരുന്ന മൺ ചാക്ക് മഴയത്ത് ഒലിച്ചു പോയത്.