കൊല്ലം: തടവുകാർക്ക് ഉൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച ജില്ലാ ജയിലിലേക്ക് ഡി.വൈ.എഫ്.ഐ കൊല്ലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. 1500ലധികം മാസ്‌കുകൾ, ഫേസ് ഷീൽഡുകൾ, കൈയുറകൾ എന്നിവ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ ജയിൽ പ്രതിനിധിക്ക് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് മനു എസ്. ദാസ്, സെക്രട്ടറി നാസിമുദ്ദീൻ, ബ്ലോക്ക് കമ്മിറ്റി അംഗം സുദേവ് കരിമാലി തുടങ്ങിയവർ പങ്കെടുത്തു.