shenaji
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്മെന്റ് വടക്കേവിള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി അവാർഡ് നൽകി അനുമോദിക്കുന്നു

കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് വടക്കേവിള ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹരിതഹരി, എസ്. ഐശ്വര്യ, ബി.എസ്. പൂജ എന്നീ വിദ്യാർത്ഥികളെ ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി മെരിറ്റ് അവാർഡുകൾ നൽകി അനുമോദിച്ചു. ബ്ലോക്ക്‌ ചെയർമാൻ ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ്, സുരേഷ് മാധവൻ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.