pic

കൊല്ലം: കൊവിഡ് ലക്ഷണങ്ങൾ പ്രകടപ്പിച്ചതിനെ തുടർന്ന് ഏഴ് ജില്ലാ ജയിൽ അന്തേവാസികളെ ഇന്നലെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നേരത്തേ നടത്തിയ ആന്റിജൻ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. ഇതുവരെ ജില്ലാ ജയിലിൽ 58 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 56 പേരും ജയിൽ അന്തേവാസികളാണ്. രണ്ട് പേർ ജയിൽ ഉദ്യോഗസ്ഥരാണ്.