കൊല്ലം: പത്താമത് നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം യുവ എഴുത്തുകാരൻ വി. ഷിനിലാലിന് കവി ചവറ കെ.എസ്. പിള്ള സമ്മാനിച്ചു. നൂറനാട് ഹനീഫിന്റെ വസതിയായ സൗഹൃദത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ അനുസ്മരണ കമ്മിറ്റി കൺവീനർ ജി. അനിൽകുമാർ, പബ്ളിസിറ്റി കൺവീനർ ആർ. വിപിൻചന്ദ്രൻ, എം. അൻസാരി എന്നിവർ സംസാരിച്ചു. ഷിനിലാൽ മറുപടി പറഞ്ഞു. 25,052 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.