പരവൂർ: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 599-ാം റാങ്ക് നേടിയ പരവൂർ സ്വദേശി ദീപു സുധീറിനെ ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ ദീപു സുധീറിന് ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം കൈമാറി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീലാൽ, ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എം. ഹരികൃഷ്ണൻ, പരവൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ജെസിൻ കുമാർ, പ്രസിഡന്റ് സതീഷ് കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.