farm-
ചത്ത കോഴികളെ കല്ലട പദ്ധതി കനാലിന്റെ കൈവഴിയിൽ ഉപേക്ഷിച്ച നിലയിൽ

ശൂരനാട്: ജനവാസ മേഖലയിലെ കോഴി വളർത്തൽ കേന്ദ്രത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക‌രിക്കാത്തത് പ്രദേശ വാസികൾക്ക് ആരോഗ്യ ഭീഷണി ഉയർത്തുന്നതായി പരാതി. പോരുവഴി ഇടയ്‌ക്കാട് തെക്ക് കലതിവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഴി വളർത്തൽ കേന്ദ്രത്തിനെതിരെ നാട്ടുകാർ പോരുവഴി പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി. മുമ്പും സമാന പരാതി നാട്ടുകാർ ഉന്നയിച്ചിരുന്നു. ഫാമിൽ വിവിധ കാരണങ്ങളാൽ ചത്ത് പോകുന്ന കോഴികളെ ശാസ്ത്രീയമായി സംസ്കരിക്കാതെ സമീപത്തെ കല്ലട പദ്ധതി കനാലിൽ തള്ളുന്നുവെന്ന് പരാതിയിൽ പറയുന്നു. ചത്ത കോഴികളെ നായകൾ കടിച്ചെടുത്ത് പ്രദേശത്താകെ കൊണ്ടിടുകയാണ്. കൊവിഡ് കാലത്ത് വിഷയത്തിൽ ആരോഗ്യ വകുപ്പ് കുറേക്കൂടി ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.