ചാത്തന്നൂർ: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങളെ സഹായിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ 54 യൂണിയനുകളിലേക്ക് ധനസഹായം വിതരണം ചെയ്തു. ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ധനസഹായം കൈമാറാൻ യൂണിയൻ ഭാരവാഹികൾ തീരുമാനിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചാത്തന്നൂർ യൂണിയൻ ഓഫീസിൽ നടന്ന ധനസഹായ വിതരണം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, കൗൺസിലർമാരായ കെ. നടരാജൻ, ആർ. അനിൽകുമാർ, ആർ. ഗാന്ധി, വി. പ്രശാന്ത്, പി. സോമരാജൻ, പി.ആർ. സജീവൻ, സി.ആർ. രാധാകൃഷ്ണൻ, കെ. ചിത്രാങ്‌ഗധൻ തുടങ്ങിയവർ പങ്കെടുത്തു.