gulika
ലഹരിമരുന്നുഗുളികകളുമായി പിടിക്കപ്പെട്ട പ്രതികൾ എക്സൈസ് സംഘത്തിനൊപ്പം

കൊല്ലം: ആട്ടോയിൽ കടത്തിക്കൊണ്ടുവന്ന അമ്പത് ലഹരിമരുന്ന് ഗുളികകളുമായി മൂന്നു പേരെ അസി.എക്സൈസ് കമ്മിഷണറുടെ ഷാഡോ സംഘം പുനലൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ സഹായത്തോടെ പിടികൂടി. വിളക്കുടി സ്വദേശികളായ സനു,സാബു, ആദിഷ്, വിനീത് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ വ്യാജ പ്രിസ്ക്രിപ്ഷൻ തയ്യാറാക്കി കടയ്ക്കലിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ ഗുളികകൾ ലഹരി ആവശ്യത്തിനായി കച്ചവടം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിക്കപ്പെട്ടത്. സ്ഥിരം ലഹരി മരുന്ന് കേസിലെ പ്രതിയാണ് സനുസാബു. മുമ്പ് 40 ഗുളികകളുമായി എക്സൈസും ഒന്നര കിലോ കഞ്ചാവുമായി പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസി. എക്സൈസ് കമ്മിഷണർ ബി.സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി. നസിമുദീൻ,പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നിനീഷ അനീഷ്,സുജിത്ത്, ഷാഡോ ടീം അംഗങ്ങളായ അശ്വന്ത്,ഷാജി,അഭിലാഷ്,അഫ്സൽ,അരുൺ വിഷ്ണു എന്നിവരും സംഘത്തിലുൾപ്പെട്ടിരുന്നു.