പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഉറുകുന്നിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അണ്ടൂർപച്ച ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥിയായ ഉറുകുന്ന് വെള്ളച്ചാൽ അജേഷ് വിലാസത്തിൽ ഭുവനേശ്വർ ആനന്ദാണ് (6) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ ഉറുകുന്ന് ആർ.സി.സി ഗ്രൗണ്ടിന് സമീപത്തെ ദേശീയ പാതയിലായിരുന്നു അപകടം. മകനുമൊത്ത് പിതാവ് അജേഷ് ഓടിച്ചിരുന്ന ആട്ടോ റിക്ഷയിൽ അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. തുടർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരിച്ചു. അമ്മ: അനുമോൾ. സഹോദരങ്ങൾ: നിത്യാനന്ദ്, ശ്രീനന്ദ.