photo
കോട്ടാത്തല പണയിൽ ജംഗ്ഷന് സമീപത്ത് റോഡ് അടയ്ക്കുന്നു

കൊല്ലം: കോട്ടാത്തലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇരുപത്തഞ്ചിലധികം പേർ, പ്രദേശത്ത് കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നൽകി. നെടുവത്തൂർ പഞ്ചായത്തിൽപ്പെടുന്ന കോട്ടാത്തല പണയിൽ മരുതൂർ ജംഗ്ഷന് സമീപത്താണ് രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ ഒരംഗത്തിന് നാല് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. മൈലം പഞ്ചായത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. രോഗിയുമായി സമ്പർക്കം പുലർത്തിയതിനാൽ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലാക്കുകയും പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുൻപ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയതിന്റെ ഫലം ഇന്നലെയാണ് വന്നത്. ഇന്ന് രാവിലെ സമ്പർക്കപ്പട്ടികയിലുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും.