പടിഞ്ഞാറേ കല്ലട: കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്കും വൈദുതി പോസ്റ്റുകൾക്കും നാശം സംഭാവിച്ചു. ഇതേ തുടർന്ന് പഞ്ചായത്തിലെ വൈദുതി ബന്ധവും കുടിവെള്ള വിതരണവും തടസപ്പെട്ടു. വിവിധ വാർഡുകളിലായി 30 ഓളം വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. കൂടാതെ മരങ്ങൾ വീണു 25 ൽ അധികം വൈദുതി പോസ്റ്റുകളും ഒടിഞ്ഞു താറുമാറായി. കുന്നത്തൂർ തഹസിൽദാർ സുരേഷ് ബാബു, വില്ലേജ് ഓഫീസർ ജീന, പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വൈസ് പ്രസിഡന്റ് സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.