പത്തനാപുരം:പത്തനാപുരത്ത് നാല് പേർക്ക് കൂടി കൊവിഡ്.നാല് വാർഡുകൾ ട്രിപ്പിൾ ലോക്ഡൗൺ ആകും.കുണ്ടയം,കാരംമൂട്,മൂലക്കട,മാർക്കറ്റ് വാർഡുകളിലാണ് നിയന്ത്രണം കൂടുതൽ കർശനമാക്കുന്നത്.മുപ്പത്തിയൊന്നിന് കൊവിഡ് പോസിറ്റീവായ കാരംമൂട് സ്വദേശിയായ ഡ്രൈവറുടെ ഭാര്യ,മകൾ,സഹോദരന്റെ ഭാര്യ,പിതൃസഹോദരപുത്രൻ എന്നിവർക്കാണ് ഇന്നലെ പോസിറ്റീവായത്.കഴിഞ്ഞ ദിവസം കുണ്ടയത്ത് നടത്തിയ സ്രവപരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇവർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഡ്രൈവറുടെ സഹോദര ഭാര്യ ഗർഭിണിയാണ്.പിതൃസഹോദര പുത്രനായ ഇരുപത്തിമൂന്ന് കാരൻ അടൂരിൽ ഹോട്ടൽ ജീവനക്കാരനാണ്.ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളതിനാൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ ബീഗമുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.ഇതോടെ ആകെ ഒൻപത് പേർ കൊവിഡ് ബാധിതരാണ്.