കുണ്ടറ: പെരിനാട് ഇടവട്ടം മേലതിൽ അയ്യത്ത് വീട്ടിൽ സഹകരണ വകുപ്പ് റിട്ട. സീനിയർ ഇൻസ്പെക്ടർ ടി. ലക്ഷ്മണൻ (89) നിര്യാതനായി. അയ്യൻകാളിയുടെ പോരാട്ടങ്ങൾ ആസ്പദമാക്കി പുസ്തകമെഴുതിയിട്ടുണ്ട്. ഭാര്യ: സുമതി. മക്കൾ: എൽ. അനിൽ (പ്രസിഡന്റ്, പെരിനാട് പഞ്ചായത്ത്), രാജേഷ്, ഷീബ, ഷീജ. മരുമക്കൾ: അനീഷ്യ, ഗായത്രി, മണി, അജി.