photo
സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്റെ രണ്ടാം ഘട്ടപരിപാടി കരുനാഗപ്പള്ളി കോൺഗ്രസ്സ് ഭവനിൽ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു. സി.ആർ.മഹേഷ് എൻ.അജയകുമാർ എന്നിവർ സമീപം.

കരുനാഗപ്പള്ളി: സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ .അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ .പി .സി .സി .ജനറൽ സെക്രട്ടറി സി .ആർ .മഹേഷ്, തൊടിയൂർ രാമചന്ദ്രൻ, ഡി .സി .സി ഭാരവാഹികളായ കെ .ജി. രവി, ചിറ്റുമല നാസർ, എം .അൻസാർ, മുനമ്പത്ത് വഹാബ്, ടി .തങ്കച്ചൻ, രമാഗോപാല കൃഷ്ണൻ, പോഷക സംഘടനാ നേതാക്കളായ എൽ .കെ .ശ്രീദേവി, മാരാരിതോട്ടം ശിവൻ പിള്ള, ബിന്ദു ജയൻ, സുഭാഷ് ബോസ്, ബാബു അമ്മ വീട്, ആർ. ദേവരാജൻ, ആദിനാട് നാസർ, പി .വി. ബാബു, രതീദേവി, മണിലാൽ .എസ് .ചക്കാലത, എൻ. രമണൻ, നിയാസ് ഇബ്രാഹിം, ആർ. ശശിധരൻ പിള്ള വി. കെ .രാജേന്ദ്രൻ, ടോമി എബ്രഹാം, കളിക്കൽ മുരളി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു . എസ്. ജയകുമാർ സ്വാഗതവും മുനമ്പത്ത് ഗഫൂർ നന്ദിയും പറഞ്ഞു.